Who are Palastines, how was israel before a century, formation of israel, development of Israel , politics, religion and the conflicts. A malayalam journey.
ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളും ഇന്നത്തേ കമ്മ്യൂനിസ്റ്റുകാരും, *Liberal secularists like Congress* ദശാബ്ദങ്ങളായി പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ‘നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന തദ്ദേശവാസികളായ പലസ്തീനികളെ ആട്ടിയോടിച്ചാണ് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിനെ അമേരിക്കയും മറ്റു സാമ്രാജ്യത്വ രാജ്യങ്ങളും ചേര്‍ന്ന് മധ്യപൂര്‍വ്വ ദേശത്ത് കുടിയിരുത്തിയത്’ എന്നുള്ള ആരോപണം. അവരുടെ ആ നുണയെ തുറന്നു കാണിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത്. ആദ്യം, നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന’ ആളുകള്‍ എന്നിവര്‍ പറയുന്നതിന്‍റെ പൊള്ളത്തരം നോക്കാം. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യാസര്‍ അറഫാത്ത് ഇപ്രകാരം പ്രഖ്യാപിച്ചു: "യഹൂദ അധിനിവേശം 1881-ൽ തുടങ്ങി... ജീവിതം കെട്ടിപ്പെടുത്തുന്നതിലും ക്രിയാത്മകമായി തദ്ദേശീയ സംസ്കാരം സമ്പന്നമാക്കുന്നതിലും മുഴുകിയിരുന്ന ഒരു അറബ് ജനത മുഖ്യമായും അധിവസിച്ചിരുന്ന ഹരിതാഭമായ പ്രദേശമായിരുന്നു പലസ്തീൻ അന്ന്." (As cited by Muawia E. Ibrahim, “Muslim world call for U.N. meeting on terrorim”, Khaleej Times Online, (October 11, 2001), pp.1-2) യാസര്‍ അറഫാത്തിന...